ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം, സൗരഭ് റെക്കോഡോടെ സ്വര്‍ണം നേടി

0

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. സൗരഭ് ചൗധരി ആണ് 10 മീറ്റര്‍ എയര്‍ പിസ്റ്റലില്‍ സ്വര്‍ണം നേടിയത്. ഗെയിംസ് റെക്കോഡോടെയാണ് സൗരഭ് സ്വര്‍ണം നേടിയത്. ഈ വിഭാഗത്തില്‍ ഇന്ത്യയുടെ തന്നെ അഭിഷേക് വര്‍മ വെങ്കലം നേടി

ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഏഴായി. മെഡല്‍ പട്ടികയിലും ഇന്ത്യ ഏഴാമതാണ്. ടെന്നിസ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ദിവിജ് ശരണ്‍ സഖ്യം പ്രീക്വാര്‍ട്ടറില്‍ കടന്നു. പുരുഷ ഹോക്കിയില്‍ ആതിഥേയരായ ഇന്‍ഡൊനീഷ്യയെ എതിരില്ലാത്ത 17 ഗോളുകള്‍ക്ക് നിലം പരിശാക്കി.

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതാ ഗുസ്തി താരമായി വിനേഷ് ഫോഗട്ട് മാറിയിട്ടുണ്ട്. അതേസമയം, വെങ്കല മെഡലിനുള്ള പോരാട്ടത്തില്‍ 62 ഗ്രാം വിഭാഗത്തില്‍ സാക്ഷി മാലിക്കിന് നിരാശയാണ്. പുരുഷ വിഭാഗം കബഡിയിലും ഇന്ത്യ നിരാശപ്പെടുത്തി. ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ദക്ഷിണ കൊറിയയോട് തോറ്റതും ചരിത്രമായി.

LEAVE A REPLY

Please enter your comment!
Please enter your name here