ഏഷ്യന്‍ ഗെയിംസ് ട്രാക്കുണര്‍ന്നു, പുരുഷ ഡബിള്‍ ടെന്നീസില്‍ സ്വര്‍ണ്ണം

0

ജകാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ട്രാക്കുണര്‍ന്നു. പ്രധാന വേദിയായ ഗെലോറ ബുങ് കാര്‍ണോ സ്‌റ്റേഡിയത്തിലാണ് അത്‌ലറ്റിക് മത്സരങ്ങള്‍.
പുരുഷ വിഭാഗം ഡബിള്‍സ് ടെന്നീസില്‍ ഇന്ത്യയുടെ രോഹന്‍ ബോപ്പണ്ണ, ദിവജി ശരന്‍ സഖ്യം സ്വര്‍ണം നേടിതോടെ സ്വര്‍ണ മെഡല്‍ നേ്ട്ടം ആറായി.

നേരത്തെ പുരുഷന്മാരുടെ ക്വാഡ്രാപ്പിള്‍ സ്‌കൂള്‍സ് തുഴച്ചിലില്‍ സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹീന സിദ്ധു വെങ്കലം നേടി. ഇതേ ഇനത്തില്‍ 16കാരിയായ മനു ബക്കേര്‍ അഞ്ചാം സ്ഥാനത്തെത്തി. ആറ് സ്വര്‍ണവും നാല് വെള്ളിയും 13 വെങ്കലവും അടക്കം 23 മെഡലുമായി ഇന്ത്യ എട്ടാം സ്ഥാനത്താണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here