കൊറോണ: ചൈനയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് മാറ്റി

0
14

ബെയ്ഡിംഗ്: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍ നടത്താനിരുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കി. ഹാങ്ചൗവില്‍ ഫെബ്രുവരി 12,13 തീയതികളിലാണ് ചാമ്പ്യന്‍ഷിപ്പ് നിശ്ചയിച്ചിരുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമാണെന്ന് കരുതുന്ന വുഹാറില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ് ഹാങ്ചൗവ്.

മാര്‍ച്ച് 13 മുതല്‍ 15 വരെ നാന്‍ജിങ്ങില്‍ നടത്താനിരുന്ന ലോക ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ ലോക അത്‌ലറ്റിക്‌സ് അസോസിയേഷന്‍ തീരുമാനമെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here