ഹോങ്കോഗ് വിറപ്പിച്ചു, എഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് വിജയതുടക്കം

0

ദുബായ്: 286 റണ്‍സ് അടിച്ചുകൂട്ടിയശേഷം ഹോങ്കോംഗിനെ ബാറ്റിംഗിനയച്ച ഇന്ത്യ ശരിക്കും വിയര്‍ത്തു. ഒടുവില്‍ 26 റണ്‍സിന് ഇന്ത്യയ്ക്ക് വിജയം. ഏഷ്യാ കപ്പിലെ ഇന്ത്യ വിജയത്തോടെ തുടങ്ങി.

ഒരുഘട്ടത്തില്‍ ഹോങ്കോംഗ് ഇന്ത്യയെ അട്ടിമറിക്കുമെന്ന് കരുതിയിരുന്നു. 35 ാം ഓവറില്‍ മാത്രമാണ് ഇന്ത്യക്ക് അവരുടെ ഒരു വിക്കറ്റെങ്കിലും വീഴ്ത്താന്‍ സാധിച്ചത്. സ്‌കോറാകട്ടെ 174 ലെത്തിയിരുന്നു. നിസാകത് ഖാന്‍ (115 പന്തില്‍ 92), അന്‍ഷുമാന്‍ റാത് (97 പന്തില്‍ 73) കൂട്ടുകെട്ട് അവസാനിപ്പിച്ച് റാത്തിനെ പുറത്താക്കി കുല്‍ദീപ് യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പരിചയസമ്പത്തില്ലായ്മ ഹോങ്കോംഗിനെ വലയ്ക്കുന്നതാണ് പിന്നീട് കണ്ടത്.

നിസാകത്തിനെ ഖലീല്‍ അഹമ്മദ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീടെത്തിയ ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തലാണ് നിശ്ചിത ഓവറില്‍ ഇന്ത്യ 285 റണ്‍സെടുത്തത്. ശിഖര്‍ ധവാന്റെ സെഞ്ചുറിയും (120 പന്തില്‍ 127) അമ്പാട്ടി റായുഡുവിന്റെ അര്‍ധ സെഞ്ചുറി (70 പന്തില്‍ 60)യുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ധവാന്റെ പതിനാലാം ഏകദിന സെഞ്ചുറിയാണിത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here