മെസിക്കിന്ന് മരണക്കളി

0
ഇന്ന് ലോകമുറ്റുനോക്കുന്നത് ഒരൊറ്റക്കളിയിലേക്ക്. ലയണല്‍ മെസി ബൂട്ടണിഞ്ഞിറങ്ങുന്ന ആ മരണക്കളി. അവിടെ തോറ്റാല്‍, അര്‍ജന്റിനയ്ക്ക് പിന്നെ അര്‍ജന്റായി വീട്ടിലേക്കുള്ള വഴിതെളിയുന്ന മത്സരം. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 11.30 -നാണ് പന്തുരുണ്ടിറങ്ങുന്ന മൈതാനം ഒരൊറ്റ താരത്തിലേക്ക് കണ്ണുനട്ടിരിക്കുന്നത്. നൈജീരയന്‍ ടീം മാത്രമാണ് അര്‍ജന്റിനന്‍ ആരാധകരുടെ ഏകശത്രു.
മെസി എന്ന പേരിന്റെ ഊര്‍ജ്ജം മുഴുവന്‍ ആവാഹിച്ച് ആരാധകര്‍ ലോകമെമ്പാടും കാത്തിരിപ്പാണ്. ആ ഹൃദയമിടിപ്പിന്റെ താളംതെറ്റാതെ നോക്കാന്‍ മുഴുവന്‍ അര്‍ജന്റിന്‍ ടീമംഗങ്ങള്‍ക്കും കഴിഞ്ഞേ മതിയാകൂ. പന്തുരുണ്ട്, ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോഴേ അറിയാനാകൂ, വെന്റിലേറ്ററില്‍ കിടന്ന രോഗി ഡപ്പാംകൂത്ത്  കളിച്ചെഴുന്നേല്‍ക്കുമോ, സെമിത്തേരിയിലേക്ക് എടുക്കേണ്ടി വരുമോയെന്ന്…

LEAVE A REPLY

Please enter your comment!
Please enter your name here