അജുവര്‍ഗീസ് മെസിയുടെ തോളില്‍ കൈയിട്ടു

0
നവമാധ്യമങ്ങളില്‍ സജീവസാന്നിധ്യമാണ് നടന്‍ അജുവര്‍ഗീസ്. ട്രോളന്മാരെക്കാള്‍ വേഗത്തില്‍ എന്തെങ്കിലുമൊക്കെ ഒപ്പിക്കുന്നതില്‍ അജുവും മിടുക്കനാണ്. ലോകകപ്പ് ഫുട്‌ബോള്‍ ആരവത്തിനടയിലാണ് അജുവിന് മെസി ആരാധകന്‍ ഒരു ഫോട്ടോ സമ്മാനിച്ചത്. സാക്ഷാല്‍ മെസിയുടെ തോളില്‍ കൈയിട്ടുനില്‍ക്കുന്ന അജുവര്‍ഗീസ്.
സംഗതി ഫോട്ടോഷോപ്പാണേലും അജുവര്‍ഗീസിന് അത് നന്നേ പിടിച്ചു. പടം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ നവമാധ്യമങ്ങളിലെ പോരാട്ടത്തില്‍ അജുവിനെ ‘അര്‍ജന്റിന’ ആരാധകര്‍ തഞ്ചത്തില്‍ ഒപ്പം കൂട്ടുകയായിരുന്നെന്നാണ് ബ്രസീല്‍ ആരാധകരുടെ കണക്കുകൂട്ടല്‍. അജുവാകട്ടെ തന്റെ ടീം ഏതെന്നു വെളിപ്പെടുത്താത്തതിനാല്‍  തല്‍ക്കാലം മെസിക്കുട്ടന്മാര്‍ക്ക് ആശ്വസിക്കാം.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here