അണ്ടര്‍ 16 ഏഷ്യന്‍ ഫുട്‌ബോള്‍: ഇന്ത്യയെ പിടിച്ചുകെട്ടി ദക്ഷിണ കൊറിയ

0

ക്വാലാംലംപൂര്‍: എ.എഫ്.സി. അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യന്‍ പടയോട്ടം അവസാനിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ദക്ഷിണ കൊറിയോട് ഒരു ഗോളിന് ഇന്ത്യ തോറ്റു. ആദ്യ പകുതിയില്‍ ദക്ഷിണ കൊറിയയെ വിജയകരമായി പ്രതിരോധിക്കാന്‍ ഇന്ത്യം ടീമിനായി. എന്നാല്‍, രണ്ടാം പകുതിയില്‍ ഇന്ത്യന്‍ ഗോള്‍പോസ്റ്റ് ചലിച്ചു. കളി ജയിച്ചിരുന്നെങ്കില്‍ അണ്ടര്‍ 17 ലോകകപ്പിലേക്ക് ഇന്ത്യന്‍ ടീമിന് യോഗ്യത ലഭിക്കുമായിരുന്നു.

16 വര്‍ഷങ്ങള്‍ക്കു മുമ്പ് എ.എഫ്.സി. കപ്പ് ക്വാര്‍ട്ടറിലെത്തിയപ്പോഴും ദക്ഷിണ കൊറിയയായിരുന്നു ഇന്ത്യയെ പിടിച്ചുകെട്ടിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here