രവീന്ദ്ര ജഡേജയുടെ വിവാഹ ചടങ്ങിനിടെ വെടിവയ്പ്

0

രാജ്‌കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വിവാഹ ചടങ്ങിനിടെ വെടിവയ്പ്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയതോടെ സംഭവം വിവാദമായി. ഇന്ന് നടന്ന രവീന്ദ്ര ജഡേജ – റിവ സോളങ്കി വിവാഹച്ചടങ്ങിനിടെയായിരുന്നു സംഭവം. വരനെ പ്രദക്ഷിണമായി ആനയിക്കുന്നതിനിടെ ജഡേജയുടെ ബന്ധുക്കളിലാരോ ആഹ്ലാദ സൂചകമായി മുകളിലേക്ക് നാല് റൗണ്ട് വെടിവയ്ക്കുകയായിരുന്നു. എന്നാല്‍, വിവരമറിഞ്ഞ് അന്വേഷിക്കാനായി പൊലീസ് എത്തിയതോടെ സംഗതി കൈവിട്ടുപോയി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here