ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ഐപിഎല്‍ 2021 ഇന്ത്യയില്‍ത്തന്നെ നടക്കും

മുംബൈ: ഇന്ത്യയില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഐപിഎല്‍ 14ാം സീസണും വിമാനം കയറുമോയെന്ന ആശങ്കയ്ക്ക് വിരാമം. ഇത്തവണത്തെ ഐപിഎല്ലിന് ഇന്ത്യ തന്നെയാവും വേദിയാവുക. താരങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ പ്രതിരോധ മരുന്ന് ല്‍കി ബയോ ബബിള്‍ സുരക്ഷയില്‍ ടൂര്‍ണമെന്റ് നടത്താനാണ് ആലോചിക്കുന്നതെന്ന് ബിസിസി ഐ ട്രഷററും ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ അംഗവുമായ അരുണ്‍ സിങ് ധുമാല്‍ പിടിഐയോട് പറഞ്ഞു. അവസാന സീസണില്‍ യുഎഇയിലാണ് ഐപിഎല്‍ നടത്തിയത്. കോവിഡ് ഭീഷണി പൂര്‍ണ്ണമായും അകലാത്ത സാഹചര്യത്തില്‍ ഇത്തവണയും ഐപിഎല്‍ ഇന്ത്യക്ക് പുറത്ത് നടന്നേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

‘ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നടത്തുന്നതിനായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അത് അങ്ങനെ തന്നെ നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഈ സമയത്ത് ബാക്ക് അപ് വേദിയെക്കുറിച്ച്‌ ചിന്തിക്കുന്നില്ല. ഇന്ത്യയില്‍ ഐപിഎല്‍ നടത്തുന്നത് മാത്രമാണ് ചിന്ത. നിലവില്‍ യുഎഇയെക്കാള്‍ സുരക്ഷിതമായ സ്ഥലം ഇന്ത്യയാണ്. ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഇന്ത്യയില്‍ത്തന്നെ ടൂര്‍ണമെന്റ് നടത്താനാവും’-അരുണ്‍ സിങ് പറഞ്ഞു.

ഇത്തവണ പകുതി കാണികളെ ഉള്‍പ്പെടുത്താനും പദ്ധതിയിടുന്നുണ്ട്. കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയാണ് ഇന്ത്യയില്‍ ആദ്യമായി നടന്ന ടൂര്‍ണമെന്റ്. ഇത്തവണ രഞ്ജി ട്രോഫി ബിസിസി ഐ ഒഴിവാക്കിയപ്പോള്‍ വിജയ് ഹസാരെ ട്രോഫി ഏകദിന പരമ്ബര നടത്തും. വനിതകളുടെ ഏകദിന പരമ്ബരയും അണ്ടര്‍ 19 ക്രിക്കറ്റ് ടൂര്‍ണമെന്റും ഇന്ത്യയില്‍ നടത്താന്‍ ബിസിസി ഐ ആലോചിക്കുന്നുണ്ട്.

നിലവിലെ വിവരം അനുസരിച്ച്‌ ഏപ്രിലിലാവും ഐപിഎല്‍ ആരംഭിക്കുക. ഇതിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കും. മിനി താരലേലമാവും ഇത്തവണ നടക്കുക. നിലവില്‍ ഇന്ത്യയിലെ കോവിഡ് വ്യാപന തോതില്‍ വളരെ കുറവ് വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ത്തന്നെ ടൂര്‍ണമെന്റ് നടത്താനാവുമെന്ന ശുഭ പ്രതീക്ഷയിലാണ് ബിസിസിഐ.

അവസാന സീസണില്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ബിസിസി ഐ നീക്കിയ വിവോയെ ഇത്തവണ തിരിച്ചെത്തിച്ചേക്കുമെന്നാണ് വിവരം. അവസാന സീസണില്‍ ഡ്രീം 11വനായിരുന്നു ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍. അവസാന സീസണിലും ലാഭകരമായി ടൂര്‍ണമെന്റ് നടത്താന്‍ ബിസിസിഐക്ക് സാധിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ജേതാക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here