ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോ വക, സെല്‍ഫില്‍ മൊറോക്കോയെ വീഴ്ത്തി ഇറാന്‍…

0

സോച്ചി: ആദ്യ ഗ്ലാമര്‍ പോരാട്ടമായിരുന്നു പോര്‍ച്ചുഗല്‍-സ്‌പെയിന്‍ മത്സരം. ആരാധകര്‍ക്ക് നിരാശരാകേണ്ടി വന്നില്ല. ആദ്യ ഹാട്രിക് തികച്ച് ക്രിസ്റ്റിയാനോയും ഇരട്ട ഗോള്‍ നേടിി സീഗോ കോസ്റ്റയും ആവേശം തീര്‍ത്തു. ആറു ഗോളുകള്‍ പിറന്ന മത്സരം സമനിലയില്‍ പിരിഞ്ഞു.
കളിയിലെ ആധിപത്യം സപെയിനായിരുന്നു. 38 ശതമാനം സമയം മാത്രമാണ് പോര്‍ച്ചുഗലിന് പന്ത് കൈവശം വയ്ക്കാന്‍ കഴിഞ്ഞത്. എന്നാല്‍, ക്രിസ്റ്റിയാനോ നയിച്ച പടയ്ക്ക് ബോള്‍ പൊസിഷനൊന്നും ഒരു പ്രശ്‌നമേയായിരുന്നില്ല. 88-ാം മിനിട്ടില്‍ അവിശ്വസനീയമെന്നു തോന്നിപ്പിച്ചതായിരുന്നു ക്രിസ്റ്റിയാനോയുടെ ഫ്രീകിറ്റ് ഗോള്‍.

മൊറോക്കോയെ വീഴ്ത്തി ഇറാന്‍

ഫുട്‌ബോളില്‍ ഒന്നും പ്രവചിക്കാനാകില്ല. സമനിലയിലേക്കാണ് കളി നീങ്ങിയത്. കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ, ഇഞ്ചുറി ടൈമില്‍ ഇനാന് ലഭിച്ച ഫ്രീകിക്ക്. പുറത്തേക്ക് ഹെഡ് ചെയ്യാനുള്ള അസീസ് ബൗഹാദൂസിന്റെ ശ്രമം ലക്ഷ്യം തെറ്റി വലയില്‍. 95-ാം മിനിട്ടില്‍ വീണുകിട്ടിയ സെല്‍ഫ് ഗോളിലൂടെ മൊറോക്കെയ്‌ക്കെതിരെ ഇറാന് വിജയം.

യുറുഗ്വായ് വല കുലുക്കിയത് അവസാന നിമിഷം

ഫോം കണ്ടെത്താന്‍ ഇരു ടീമുകളും വിഷമിക്കുന്നതാണ് കണ്ടത്. എണ്‍പത്തിയൊന്‍പതാം മിനിട്ടിലായിരുന്നു ഗിമിനസിന്റെ വിജയഗോള്‍ പിറന്നത്. സലയില്ലാതെ കളിച്ചിട്ടും പല കുറി യുറുഗ്വായെ ഭീഷണിയിലാക്കാന്‍ ഈജിപ്തിന് കഴിഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here