മെക്‌സിക്കന്‍ അട്ടിമറി, ജര്‍മനി ശരിക്കും വിറച്ചു

0

മോസ്‌കോ: റഷ്യന്‍ മണ്ണില്‍ മെക്‌സിക്കന്‍ അട്ടിമറി. ചാമ്പ്യന്‍മാരായ ജര്‍മനിക്ക് ആദ്യമത്സരത്തില്‍ കാലിടറി. ഗ്രൂഫ് എഫിലെ ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു.
കളിയുടെ തുടക്കം മുതലേ മെക്‌സിക്ക ജര്‍മനിയെ വെള്ളം കുടിപ്പിക്കുന്നതാണ് കണ്ടത്. മെക്‌സിക്കോയുടെ ഹിര്‍വിങ് ലൊസാനോയാണ് മുപ്പത്തിയഞ്ചാം മിനിട്ടില്‍ ജര്‍മന്‍ വലി കുലുക്കിയത്.

ഇ ഗ്രൂപ്പില്‍ സെര്‍ബിയയ്ക്ക് ആദ്യവിജയം

ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തില്‍ ഒരു ഗോളിന് കോസ്റ്റീക്ക സെര്‍ബിയയോടു തോറ്റു. ഒപ്പത്തിനൊപ്പമായിരുന്നു തുടക്കം മുതല്‍ ഇരു ടീമുകളും. 56-ാം മിനിട്ടില്‍ ക്യാപ്റ്റന്‍ അലക്‌സാണ്ടര്‍ കൊളറോവാണ് സെര്‍ബിയയ്ക്ക് വിജയഗോള്‍ സമ്മാനിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here