സ്പെയിനിനെ അട്ടിമറിച്ച് മൊറോക്കോ, പോർച്ചുഗലിനെ ക്വാർട്ടറിൽ നേരിടുക ശനിയാഴ്ച്ച

ദോഹ | മത്സരം നിശ്ചിത സമയവും അധിക സമയവും പിന്നീട്ട് പെനാൽട്ടി ഷൂട്ടൗട്ടിലേക്ക്… സ്പെയിനിനെ അട്ടിമറിച്ച് ആഫ്രിക്കൻ കരുത്തരായ മൊറോക്കോ ക്വാർട്ടർ ഫൈനലിൽ. സ്വിറ്റ്‌സര്‍ലന്‍ഡിനെ (6 -1) തകര്‍ത്ത് പോര്‍ച്ചുഗലും ക്വാർട്ടറിലെത്തി. ശനിയാഴ്ച രാത്രി 8.30 നാണ് പോര്‍ച്ചുഗല്‍ മൊറോക്കോ ക്വാർട്ടർ ഫൈനൽ മത്സരം.

പോര്‍ച്ചുഗലിനുവേണ്ടി ഗോണ്‍സാലോ റാമോസ് നേടിയ ഹാട്രിക് ഖത്തറിലെ ആദ്യത്തേതു കൂടിയാണ്. പെപ്പെ, റാഫേല്‍ ഗുറെയ്‌റോ, റാഫേല്‍ ലിയാവോ എന്നിവര്‍ പട്ടിക തികച്ചു. മാനുവല്‍ അകാന്‍ജിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആശ്വാസ ഗോളിനു ഉടമ.

ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോ ആദ്യമായാണ് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു പ്രവേശിക്കുന്നത്. പെനാൽട്ടി ഷൂട്ടൗട്ടിലാണ് അവർ സ്പെയിനിനെ വിറപ്പിച്ചത്. സ്പാനിഷ് താരങ്ങളുടെ ആദ്യ മൂന്ന് കിക്കുകളില്‍ രണ്ട് എണ്ണവും രക്ഷപ്പെടുത്തി യാസ്സിന്‍ ബോനോ മൊറോക്കോയുടെ താരമായി. മൊറോക്കോയ്ക്കായി അബ്ദുള്‍ഹമിദ് സബിരി, ഹക്കീം സിയെച്ച്, അഷ്റഫ് ഹക്കീമി എന്നിവര്‍ പന്ത് വലയിലെത്തിച്ചു. ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ ഷൂട്ടൗട്ടിൽ തോൽക്കുന്ന ടീമെന്ന നാണക്കേടുമായിട്ടാണ് സ്പെയിനിന്റെ മടക്കം. നാലാം തവണയാണ് സ്പെയിൻ ലോകകപ്പിൽ ഷൂട്ടൗട്ടിൽ തോൽക്കുന്നത്.

16 day roundup qatar world cup 2022 portugal switzerland spain morocco

LEAVE A REPLY

Please enter your comment!
Please enter your name here