കോഴിക്കോട് | കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ (1-1) തളച്ച് സൂപ്പര്‍ കപ്പില്‍ എ ഗ്രൂപ്പില്‍ നിന്ന് ബെംഗളൂരു എഫ്‌സി സെമിയില്‍. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ശ്രീനിഥി ഡെക്കാണ്‍, റൗണ്ട്ഗ്ലാസ് പഞ്ചാബിനോട് തോല്‍വി (0-1) വഴങ്ങിയതും ബാംഗളുരുവിനു അനുകൂലമായി. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയന്റുമായാണ് ബെംഗളൂരു സെമിയിലെത്തിയത്.
മത്സരത്തിന്റെ12-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് ആദ്യ മികച്ച അവസരവും ലഭിച്ചു. ജിയാനു നല്‍കിയ ത്രൂ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് കയറി സൗരവ് മണ്ഡല്‍ നല്‍കിയ ക്രോസ് പക്ഷേ രാഹുലിന് കൃത്യമായി കണക്ട് ചെയ്യാനായില്ല.
super cup 2023 kerala blasters bengaluru fc league