സച്ചിൻ ടെണ്ടുൽക്കർ കോവിഡ് പോസിറ്റീവ്; ഹോം ക്വറന്റീനിൽ പ്രവേശിച്ചു

താൻ കോവിഡ് പോസിറ്റീവ് ആയതായി ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിലൂടെ അറിയിച്ചു. സച്ചിന് ‘നേരിയ ലക്ഷണങ്ങളുണ്ട്’, ഡോക്ടർമാരുടെ ഉപദേശപ്രകാരം വീട്ടിൽ തന്നെ ക്വറന്റീനിൽ കഴിയാൻ തീരുമാനിച്ചു. തന്റെ കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു

ആരോഗ്യ സംരക്ഷണ രംഗത്തെ പ്രൊഫഷണലുകൾക്ക് നിരന്തരം പിന്തുണ നൽകിയതിന് സച്ചിൻ നന്ദി പറഞ്ഞു. “എനിക്കും രാജ്യത്തുടനീളമുള്ള മറ്റുള്ളവർക്കും പിന്തുണയേകുന്ന ആരോഗ്യ വിദഗ്ധർക്കും നന്ദി അറിയിക്കുന്നു, ”സച്ചിൻ കൂട്ടിച്ചേർത്തു

അടുത്തിടെ റായ്പൂരിൽ നടന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ശ്രീലങ്ക ലെജന്റ്സിനെ തോൽപ്പിച്ച ഇന്ത്യ ലെജന്റ്സ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സച്ചിൻ 

റോഡ് സുരക്ഷാ നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ടൂർണമെന്റ് നടന്നത്. വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, ബ്രയാൻ ലാറ, കെവിൻ പീറ്റേഴ്‌സൺ, സനത്ത് ജയസൂര്യ, തിലകരത്‌നെ ദിൽഷൻ, ജോണ്ടി റോഡ്‌സ് തുടങ്ങിയ പ്രമുഖ ക്രിക്കറ്റ് താരങ്ങൾ പങ്കെടുത്തിരുന്നു. റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 223 റൺസ് നേടിയ ടീമിൽ സച്ചിൻ 65 റൺസ് സ്കോർ ചെയ്തിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here