ബ്ലാസ്‌റ്റേഴ്‌സിനെ ചവിട്ടിമെതിച്ച് മുംബൈ സിറ്റി, കോര്‍ട്ടില്‍ ഗോള്‍മഴ

0

മുംബൈ: മുംബൈ സിറ്റി എഫ്‌സിയോട് ഒന്നിനെതിരെ ആറ് ഗോളുകള്‍… ഐ.എസ്.എല്‍ ആദ്യ ഷെഡ്യൂളിലെ അവസാന മത്സരത്തില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്.

മുംബൈയ്ക്കായി സെനഗല്‍ താരം മോഡു സൗഖു ഹാട്രിക് നേടി. പന്ത്രണ്ടാം മിനിട്ടിലും പതിനഞ്ചാം മിനിട്ടിലും ആണ് മോഡു ആദ്യ രണ്ടു ഗോളുകള്‍ നേടിയത്. ഇരുപത്തിയേഴാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം ആശ്വാസ ഗോള്‍ നേടിയെങ്കിലും അടുത്ത നാലുമിനിട്ടില്‍ മുംബൈയുടെ സുഭാഷിശ് ബോസിന്റെ അസിസ്റ്റില്‍ മോഡു വീണ്ടും വലകുലുക്കി.

ആദ്യപകുതിയില്‍ രണ്ടു മഞ്ഞക്കാര്‍ഡുകള്‍ നേടി സക്കീര്‍ പുറത്തായതും ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് സക്കീറിന് കാര്‍ഡ് ലഭിച്ചത്.

എഴുപതാം മിനിറ്റിട്ടിലും എണ്‍പത്തിയൊന്‍പതാം മിനിറ്റിലും അധിക സമയത്തും മുംബൈ സിറ്റി വല കുലിക്കി. അതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പതനം പൂര്‍ണം. ഒരു ഐഎസ്എല്‍ മത്സരത്തില്‍ നിന്ന് നാലു ഗോളുകള്‍ നേടുന്ന ആദ്യ താരമായി ഗോഡു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here