അണ്ടര്‍ 17 ലോക വനിതാ ഫുട്‌ബോള്‍ 2020 ല്‍ ഇന്ത്യയില്‍

0

മിയാമി: അടുത്ത വര്‍ഷം നടക്കേണ്ട അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന് ഇന്ത്യ വേദിയാകും. മിയാമിയില്‍ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. ഇക്കാര്യം രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയായ ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വേദി സ്വന്തമാക്കിയത്.

ഇന്ത്യയില്‍ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാകും ഇത്. അണ്ടര്‍ 17 വനിതാ ലോകകപ്പിന്റെ ഏഴാം എഡിഷനാണ് ഇന്ത്യ വേദിയൊരുക്കുക. സ്‌പെയിനാണ് നിലവിലെ ചാമ്പ്യന്‍മാര്‍. രണ്ട് കിരീടങ്ങളുമായി ഉത്തര കൊറിയയാണ് അണ്ടര്‍ 17 വനിതാ ലോകകപ്പിലെ ശ്രദ്ധേയമായ രാജ്യം.

ലോകകപ്പിനായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ 2018ല്‍ ശ്രമം ആരംഭിച്ചിരുന്നു. ലോകകപ്പ് ആതിഥേയത്വം ലഭിച്ചതോടെ ഇന്ത്യക്ക് നേരിട്ട് യോഗ്യത ലഭിച്ചു. നേരത്തെ യോഗ്യതാ റൗണ്ടായ അണ്ടര്‍ 16 എ എഫ് സി ചാമ്പ്യന്‍ഷിപ്പില്‍ മികവ് കാട്ടാന്‍ കഴിയാതിരുന്ന ഇന്ത്യക്ക് ലോകകപ്പ് ടിക്കറ്റ് ലഭിച്ചിരുന്നില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here