പരിശീലനത്തിനിടെ ആണ്‍കുട്ടികളെ പീഡിപ്പിച്ച കായിക അധ്യാപകന്‍ അറസ്റ്റില്‍

0
13

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കായിക അധ്യാപകന്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശി ബോബി ജോസഫാണ് അറസ്റ്റിലായത്. തിരുവനന്തപുരം കരകുളത്തെ സര്‍ക്കാര്‍ സ്‌കൂളിലെ പത്തോളം വിദ്യാര്‍ത്ഥികള്‍ പീഡനത്തിനിരയായെന്ന കണ്ടെത്തലിലാണ് നടപടി. അധ്യാപകര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് വിദ്യാര്‍ത്ഥികള്‍ പീഡന വിവരം പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനിലും പോലീസിലും വിവരം കൈമാറുകയായിരുന്നു. ഇതോടെ കായിക അധ്യാപകന്‍ ഒളിവില്‍ പോയി. പിന്നാലെയാണ് അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here