ഹിജാബ് നിരോധനം: അനുകൂലിച്ചും റദ്ദാക്കിയും ഭിന്ന വിധി, വിശാല ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കും

ന്യൂഡല്‍ഹി | വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചെത്തുന്നത് വിലക്കാമോയെന്ന വിഷയത്തില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ചത് നിന്ന വിധി. ജസ്റ്റിസ് സുധാംശു ധൂലിയ കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കിയപ്പോള്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിക്കെതിരായ ഹര്‍ജികള്‍ തള്ളുകയാണ് ചെയ്തത്. ഹർജി മറ്റേതെങ്കിലും ബെഞ്ചിന് വിടണോ ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിന് വിട്ടു.

ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ചാണ് പത്തുദിവസം വാദംകേട്ട കേസില്‍ ഭിന്നവിധി പ്രഖ്യാപിച്ചത്. കര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത് ശരിവെച്ച ഹൈക്കോടതി വിധി ചോദ്യംചെയ്യുന്ന ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിവിധ വിദ്യാര്‍ത്ഥികളും സംഘടനകളും അടക്കം നല്‍കിയ 25 ഹര്‍ജികളും തള്ളിയാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹൈക്കോടതി വിധി ശരിവെക്കുന്നതായി വിധി പ്രസ്താവം നടത്തിയത്. എന്നാല്‍ ഫെബ്രുവരി അഞ്ചിലെ ഹൈക്കോടതി വിധി റദ്ദാക്കുന്നുവെന്നും നിരോധനം നീക്കാന്‍ ഉത്തരവിടുന്നുമെന്നുമാണ് ജസ്റ്റിസ് സുധാന്‍ഷു ധൂലിയയുടെ വിധി. ചീഫ് ജസ്റ്റിസാണ് ഇനി കേസിന്റെ തുടര്‍നടപടി ഏത് ബഞ്ചിന് വിടണം എന്നത് തീരുമാനിക്കുക.


Split Verdict By Supreme Court Karnataka Hijab Ban

LEAVE A REPLY

Please enter your comment!
Please enter your name here