ഡി കാറ്റഗറി സ്‌റ്റേഷനുളില്‍ നിന്നു സ്‌റ്റേഷന്‍ ഓഫീസര്‍മാരെ ഒഴിവാക്കും, പോക്‌സോ അന്വേഷിക്കാന്‍ ഡിവൈഎസ്പി തല സംഘങ്ങള്‍ രൂപീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ അന്വേഷിക്കാന്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ ജില്ലാതല പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കും. ഇതിനായി ക്രമസമാധാന ചുമതലയില്‍ നിന്നും 44 സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ പോക്‌സോ സംഘത്തിലേക്ക് പുനര്‍ വിന്യസിക്കാന്‍ ധാരണയായി. പൊക്‌സോ കേസുകളിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാണ് പുതിയ നടപടി.

പോക്‌സോ കേസുകളില്‍ കുറ്റപത്രവും വിചാരണയുമെല്ലാം വൈകുന്നത് ചൂണ്ടികാട്ടി പ്രത്യേക സംഘങ്ങളെ രൂപീകരിക്കാന്‍ ഒരു വര്‍ഷം മുമ്പ് സുപ്രീം കോടതിയും നിര്‍ദേശിച്ചിരുന്നു. ക്രമസമാധാന ചുമതലയ്‌ക്കൊപ്പം കേസന്വേഷണം കൂടി നടക്കുന്നതിനാല്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കാന്‍ കഴിയുന്നില്ല. വിചാരണ സമയബന്ധിതവും കാര്യക്ഷമവുമായി പൂര്‍ത്തിയാകാത്തതു മൂലം പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനുവരെ കാരണമാകുന്നു്. ഈ സഹാചര്യത്തില്‍ കൂടിയാണ് രജിസ്റ്റര്‍ ചെയ്യുന്ന പോക്‌സോ കേസുകളില്‍ അന്വേഷണം നടത്താന്‍ ജില്ലകളില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ ക്രൈം ബ്രാഞ്ച് എഡിപിജി ശിപാര്‍ശ ചെയ്തത്.

എന്നാല്‍ തസ്തികള്‍ സൃഷ്ടിക്കാതിരുന്നതാണ് തടസമായത്. വര്‍ഷം 500 ല്‍ താഴെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേഷനുകളുടെ ചുമതയില്‍ നിന്നും ഇന്‍സ്‌പെക്ടര്‍മാരെ ഒഴിവാക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചതോടെയാണ് പോക്‌സോ പ്രത്യേക സംഘത്തിന്റെ രൂപീകരണം സാധ്യമാകുന്നത്. പ്രതിവര്‍ഷം 500ല്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സി – കാറ്റഗറിയിലുള്ള 112 സ്റ്റേഷനുകളാണ് സംസ്ഥാത്തുള്ളത്. ഇതില്‍ 44 എസ്.എച്ച്.ഒമാര്‍ക്ക് പരിശീലനം നല്‍കി പ്രത്യേക പോക്‌സോ സംഘത്തിലേക്ക് നിയോഗിക്കും. സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ പ്രത്യേക സംഘത്തിന് കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here