തിരുവനന്തപുരം: സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച നാലു യു.ഡി.എഫ് എം.എല്‍.എമാര്‍ക്ക് ശാസന. ഷാഫി പറമ്പിലിനെതിരായ പോലീസ് നടപടിയില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.

റോജി എം. ജോണ്‍, ഐ.സി. ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് പി കുന്നപ്പിള്ളി എന്നിവര്‍ക്കാണ് ശാസന. ചട്ടപ്രകാരമാണ് നടപടിയെന്ന് സ്പീക്കര്‍ അറിയിച്ചു. സ്പീക്കറുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം പ്രതിപക്ഷം ഉയര്‍ത്തി. അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചു.

അതിനിടെ, മന്ത്രി കെ.ടി. ജലീലിനെ തലസ്ഥാനത്ത് കെ.എസ്.യു. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here