തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. സ്പീക്കര്‍ നിലവില്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലാണുള്ളത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ്സ്പീക്കര്ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്.
ഇന്നലെയാണ് ഡോളര്‍ക്കടത്ത് കേസില്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ വസതിയില്‍ വെച്ച് ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍. കൊച്ചിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നുവെങ്കിലും തനിക്ക് സുഖമില്ലെന്ന് അദ്ദേഹം അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്‍്റെ തിരുവനന്തപുരത്തെ വസതിയില്‍ നേരിട്ടെത്തുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിന്്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം സമന്‍സ് അയച്ചങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. പോളിംങിന് ശേഷം ഹാജരാകാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതേത്തുടര്‍ന്ന് രണ്ടാമതും സമന്‍സ് അയച്ചു. വ്യാഴാഴ്ച കൊച്ചിയില്‍ ഹാജരാകണമെന്നായിരുന്നു സമന്‍സില്‍ വ്യക്തമാക്കിയിരുന്നത്. യു എ ഇ കോണ്‍സുല്‍ ജനറല്‍ മുഖേന നടത്തിയ ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിതിന്്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്തത്.