തിരുവനന്തപുരം : ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആഴ്ചയാണ് കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ സാധ്യത. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കാതെ അനൗദ്യോഗികമായി മൊഴിയെടുക്കുകയാണ് ചെയ്യുക.

സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍, സുഹൃത്ത് നാസ് അബ്ദുളള എന്നിവരെ നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സ്പീക്കര്‍ക്ക് ഗള്‍ഫില്‍ നിക്ഷേപമുണ്ട് എന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഗള്‍ഫില്‍ വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപമുണ്ടെന്നാണ് മൊഴി. ഈ മൊഴിയില്‍ വസ്തുതകളുണ്ടെന്ന് കണ്ടെത്തിയാല്‍ കസ്റ്റംസ് തുടര്‍നടപടികളിലേക്ക് മുന്നോട്ട് പോകുമെന്നും അറിയിച്ചു.

സ്പീക്കര്‍ ഉപയോഗിക്കുന്ന ഒരു സിം കാര്‍ഡ് നാസ് അബ്ദുള്ളയുടെ പേരിലുളളതാണെന്ന് കണ്ടെത്തിയിരുന്നു. ഈ നമ്ബറില്‍ നിന്നും ഡോളര്‍ കടത്ത് കേസിലെ പ്രതികളെ വിളിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസിന് ശേഷം ഈ സിം കാര്‍ഡ് പ്രവര്‍ത്തന

തന്റെ സ്വകാര്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സിം ഉപയോഗിക്കുന്നതെന്നും ഒരു പക്ഷേ സ്വപ്ന ഉള്‍പ്പെടെയുള്ള പ്രതികളെ താന്‍ വിളിച്ചിട്ടുണ്ടാകാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.അട്ടക്കുളങ്ങര ജയിലില്‍ വെച്ച്‌ സ്വപ്ന സുരേഷ് നല്‍കിയ മൊഴിയില്‍ ഭരണഘടനാപദവി വഹിക്കുന്നവര്‍ക്കും പങ്കുണ്ടെന്ന് പേരെടുത്ത് പറഞ്ഞിരുന്നു . ഇതിന് ശേഷം മറ്റൊരു പ്രതിയായ സരിത്തിന്റെ മൊഴിയെടുത്തപ്പോഴും സമാനമായ വിവരങ്ങളാണ് കസ്റ്റംസിന് ലഭിച്ചത്. കസ്റ്റംസ് ഇത് രഹസ്യമൊഴിയായി രേഖപ്പെടുത്തി. ഈ മൊഴികളാണ് സ്പീക്കര്‍ക്കെതിരെ നിര്‍ണായകമായി മാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here