ഹാലോവിൽ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും 149 മരണം, നിരവധി പേർക്ക് പരിക്ക്

സോൾ | ദക്ഷിണകൊറിൻ തലസ്ഥാനമായ സോളിൽ നടന ഹാലോവിൻ ആഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 149 ൽ കൂടുതൽ പേർ മരിച്ചു. 150 ൽ അധികം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ രണ്ടുപേർ വിദേശികളാണ്. 19 പേരുടെ നില ഗുരുതരമാണ്. ഇരുന്നൂറിലധികം പേരെ കാണാതായി.

ഇറ്റാവോൺ നഗരത്തിലെ ഇടുങ്ങിയ തെരുവിൽ പ്രാദേശിക സമയം രാത്രി പത്തരയോടെയാണു ദുരന്തം. ഹാമിൽട്ടൻ ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തിൽപെട്ടത്. ഹോട്ടലിൽ പ്രമുഖ വ്യക്തി വന്നതറിഞ്ഞ്, ജനം തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.

ഒരു ലക്ഷത്തോളം പേരാണ് ആലോഷത്തിൽ പങ്കെടുത്തത്. മരണപ്പെട്ടവരിൽ 15 ഓളം വിദേശികളാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

South Korea Halloween crush kills several

LEAVE A REPLY

Please enter your comment!
Please enter your name here