പാക് അതിര്‍ത്തി: ചില വലിയ കാര്യങ്ങള്‍ നടന്നുവെന്ന് രാജ്‌നാഥ് സിംഗ്

0

മുസാഫര്‍നഗര്‍: അതിര്‍ത്തിയില്‍ ചില വലിയ കാര്യങ്ങള്‍ നടന്നുവെന്ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പാക് സൈന്യത്തിനും ഭീകരര്‍ക്കുമെതിരെ ശക്തമായി തിരിച്ചടിച്ചതിന്റെ സൂചനകള്‍ കേന്ദ്രമന്ത്രി വെളിപ്പെടുത്തി.

എന്നാല്‍, അതെന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. രണ്ടു മൂന്നു ദിവസങ്ങള്‍ക്കു മുമ്പ് വളരെ വലിയ കാര്യം നടന്നിട്ടുണ്ട്. എന്താണ് നടന്നതെന്ന് നിങ്ങള്‍ അടുത്തുതന്നെ അറിയുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. സാംബ ജില്ലയില്‍ കൊല്ലപ്പെട്ട ബി.എസ്.എഫ്. ജവാന്‍ നരേന്ദ്ര സിംഗിന്റെ മരണത്തിന് മറുപടിയായി പാക് മേഖലയില്‍ ഇന്ത്യ വീണ്ടും മിന്നലാക്രമണം നടത്തിയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here