സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും

0

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സോളാര്‍ കേസ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും. ഇന്നു ചേരുന്ന പ്രത്യേക സഭാസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും റിപ്പോര്‍ട്ട് മേശപ്പുറത്തു വയ്ക്കുക. തുടര്‍ന്ന് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെയും ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരിജിത് പസായതിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും കുറിച്ച് മുഖ്യമന്ത്രി ചട്ടം 300 അനുസരിച്ച് പ്രസ്താവന നടത്തും. വേങ്ങരയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെ എന്‍ എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെ സഭാനടപടി തുടങ്ങും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here