പാവാട ഒരു നല്ല സിനിമയാണ്’; മുഖ്യമന്ത്രിയെ പരിഹസിച്ച് ടി. സിദ്ദീഖ്

കോഴിക്കോട്: സോളാര്‍ കേസുമായി ബന്ധപ്പെട്ട പീഡന പരാതികളിലെ അന്വേഷണം സി.ബി.ഐ.ക്ക് വിട്ട നടപടിയില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദീഖ്. ലൈഫ്, പെരിയ ഇരട്ടക്കൊല, മട്ടന്നൂര്‍ ശുഹൈബ് വധക്കേസ് തുടങ്ങിയ കേസുകള്‍ സി.ബി.ഐ.ക്ക് വിടാതെ സര്‍ക്കാര്‍ പ്രതിരോധിച്ചത് ചൂണ്ടിക്കാട്ടിയാണ് സിദ്ദീഖ് പ്രതികരണം. പാവാട ഒരു നല്ല സിനിമയാണെന്ന വാചകത്തോടെ പൃഥിരാജ് നായകനായ സിനിമയുടെ പോസ്റ്റര്‍ സഹിതമായിരുന്നു സിദ്ദീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ലൈഫ്, പെരിയ കേസ് ഒന്നും സിബിഐ അന്വേഷിക്കാന്‍ പാടില്ല. ഖജനാവില്‍ നിന്ന് കോടികള്‍ എടുത്തു വക്കീലിനു കൊടുത്തു അതിനെ പ്രതിരോധിക്കും. ശുഹൈബിന്റെ ഉമ്മ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി, ശുക്കൂറിന്റെ ഉമ്മ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി, കൃപേഷിന്റേയും ശരത് ലാലിന്റേയും അച്ഛനമ്മമാര്‍ പറഞ്ഞിട്ട് കേള്‍ക്കാത്ത മുഖ്യമന്ത്രി… വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ നിലവിളി കേള്‍ക്കാത്ത മുഖ്യമന്ത്രി…

പാവാട ഒരു നല്ല സിനിമയാണു…” 

LEAVE A REPLY

Please enter your comment!
Please enter your name here