അഞ്ച് വർഷം ഇരുന്നിട്ട് ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ; ഏതന്വേഷണവും നേരിടാം- ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാർ പീഡന കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സർക്കാർ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് അഞ്ച് വർഷം കഴിഞ്ഞിട്ടും നടപടിയെടുത്തില്ല. എന്തുകൊണ്ട് നടപടി വൈകിയെന്ന് പറയാനുള്ള ബാധ്യത സർക്കാരിനുണ്ട്. ബാക്കി മറുപടി താൻ നാളെ പറയുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.അതേസമയം, സിബിഐക്ക് വിട്ട നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇത് കഴമ്പില്ലാത്ത കേസാണ്, സർക്കാർ ദുഷ്ടലാക്കോടെ പ്രവർത്തിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സോളാർ സംരംഭകയുടെ പീഡന പരാതിയിൽ ആറ് കേസുകളാണ് സിബിഐക്ക് വിട്ടത്. ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങി. സംസ്ഥാന സർക്കാരിന്റേതാണ് തീരുമാനം. കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, ഹൈബി ഈഡൻ, കെസി വേണുഗോപാൽ, എപി അനിൽകുമാർ, അടൂർ പ്രകാശ്, ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയുള്ള കേസുകളാണ് സിബിഐക്ക് വിട്ടത്. നിലവിൽ ഈ കേസുകൾ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here