സോളാര്‍ കേസില്‍ ബെംഗളൂരു കോടതി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി

0

ബെംഗളൂരു: സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസ വിധി. വ്യവസായി എം.കെ. കുരുവിള നല്‍കിയ കേസില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി. ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജി അംഗീകരിച്ചാണ് ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി നടപടി. പണമിടപാട് നടത്തിയതിനും പരാതിക്കാരനെ വഞ്ചിച്ചതിനും ഉമ്മന്‍ ചാണ്ടിയുടെ പങ്കിന് തെളിവില്ലെന്ന് കണ്ടെത്തിയാണ് കോടതിയുടെ നടപടി. കേസില്‍ ഉമ്മന്‍ ചാണ്ടി ഒഴികെയുള്ള അഞ്ചു പ്രതികള്‍ക്കെതിരെ നടപടികള്‍ തുടരും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here