പൂന്തുറയിലും പുല്ലുവിളയിലും സമൂഹ വ്യാപനം, തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമാകുന്നു

0
123

തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ തീരദേശമേഖലകളായ പൂന്തുറ, പുല്ലുവിള മേഖലകളില്‍ കോവിഡിന്റെ സമൂഹ വ്യാപനം. ജില്ലയിലെ തീരദേശമേഖലയെ മൂന്നായി തിരിച്ച് ലോക്ഡൗണ്‍ പൂര്‍ണമായും നടപ്പാക്കാന്‍ നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

ഗുരുതരമായ രോഗവ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ശക്തമായ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പുല്ലുവിളയില്‍ 97 സാ്മ്പിളുകള്‍ പരിശോധിച്ചതില്‍ 51 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 പേരുടെ പരിശോധനാഫലം വന്നപ്പോള്‍ 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പുതുക്കുറിശ്ശിയില്‍ 75 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് വെള്ളിയാഴ്ച 791 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 532 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 42 പേരുടെ ഉറവിടം വ്യക്തമല്ല. അതേസമയം 135 പേര്‍ ഇന്ന് രോഗമുക്തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here