കോട്ടയം: പാമ്പുകടിയേറ്റു ഗുരുതരാവസ്ഥയിലായ വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി. അടുത്ത 48 മണിക്കൂര്‍ കൂടി നിര്‍ണായകമാണെന്നും അതിനു ശേഷം സുരേഷിനെ (48) വെന്റിലേറ്ററില്‍ നിന്നു മാറ്റാന്‍ കഴിയുമെന്നും കോട്ടയം മെഡിക്കല്‍ കോളജ്് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ പറഞ്ഞു.
മൂര്‍ഖന്റെ കടിയേറ്റു തിങ്കളാഴ്്ചയാണു സുരേഷിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആരോഗ്യ നില മെ്ച്ചപ്പെട്ടുവെങ്കിലും വൈകുന്നേരത്തോടെ പ്രതികരണം കുറയുകയും അബോധാവസ്ഥയിലാവുകയുമായിരുന്നു. ബുധനാഴ്ച ഉച്ചയോടെ നില മെച്ചപ്പെട്ട് കണ്ണുകള്‍ തുറന്നു. വെന്റിലേറ്ററില്‍ നിന്നു മാറ്റിയാല്‍ മാത്രമേ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ തിരിച്ചു കിട്ടിയോയെന്നു പറയാനാകൂവെന്നു ഡോക്ടര്‍മാര്‍ പ്രതികരിച്ചു.