ക്ലാസില്‍ നിന്ന് പാമ്പ് കടിച്ചു, അഞ്ചാം ക്ലാസുകാരിയെ പല ആശുപത്രികളിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല

0
17

സുല്‍ത്താന്‍ബത്തേരി: ക്ലാസ് മുറിക്കുള്ളില്‍ നിന്ന് പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ചു. ബത്തേരി സര്‍ക്കാര്‍ സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഷഹ്ല ഷെറിന്‍ (10) ആണു മരിച്ചത്.

ക്ലാസ് മുറിക്കുള്ളിലെ ചുമരിനോടു ചേര്‍ന്നുള്ള ചെറിയ പൊത്തില്‍നിന്ന് വൈകുന്നേരം മൂന്നരയോടെയാണ് കുട്ടിയെ ഇഴ ജന്തു കടിച്ചത്. സ്‌കൂളധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാവ് ബത്തേരി സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുട്ടിക്ക് എന്താണ് പറ്റിയതെന്ന് കണ്ടെത്താനായില്ല. പിന്നാലെ താലൂക്ക് ആശുപത്രിയിലും കുട്ടിയെ ഏറെ നേരം നിരീക്ഷിച്ചു. കുട്ടി ഛര്‍ദ്ദിച്ചപ്പോള്‍ മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്തു. കൊണ്ടുപോകും വഴി ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങിയ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിശട പാമ്പുകടി സ്ഥിരീകരിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

LEAVE A REPLY

Please enter your comment!
Please enter your name here