വകുപ്പുകള്‍ മാറ്റി: സ്മൃതി ഇറാനിക്ക് വാര്‍ത്താ വിതരണവും കണ്ണന്താനത്തിന് ഇലക്‌ട്രോണിക്‌സ് ആന്റ് ഐടി വകുപ്പും നഷ്ടമായി

0

ഡല്‍ഹി: വാര്‍ത്താവിതരണ മന്ത്രിസ്ഥാനത്തു നിന്ന് സ്മൃതി ഇറാനിയെ മാറ്റി. പകരം രാജ്യവര്‍ധന്‍ രാത്തോറിനെ സ്വതന്ത്ര ചുമതലയോടെ നിയമിച്ചു.
റെയില്‍വ്വേ മന്ത്രി പിയൂഷ് ഗോയലിന് അരുണ്‍ ജയ്റ്റ്‌ലിയുടെ ധനമന്ത്രാലയത്തിന്റെ കൂടി അധിക ചുമതല നല്‍കി. അസുഖത്തെത്തുടര്‍ന്നാണ് ജയ്റ്റ്‌ലിയുടെ ധനമന്ത്രാലയം പിയൂഷ് ഗോയലിനെ ഏല്‍പ്പിച്ചത്. എയിംസില്‍ കിഡ്‌നി മാറ്റിവയ്ക്കലിന് വിധേയമായ അദ്ദേഹം ചികിത്സയിലാണ്. ജയ്റ്റ്‌ലി തിരിച്ചുവരുന്നതു വരെ പിയൂഷിനായിരിക്കും ചുമതല.

സ്മൃതി ഇറാനിക്ക് ഇനി ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ ചുമതലയായിരിക്കും. ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് അലങ്കോലമാക്കിയതില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നു.

ഇലക്‌ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയത്തിന്റെ ചുമതലയില്‍ നിന്ന് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തെയും നീക്കി. ടൂറിസം വകുപ്പിന്റെ മാത്രം ചുമതലയാണ് ഇനി കണ്ണന്താനത്തിന്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here