അവിഹിതം മറച്ചുവയ്ക്കാന്‍ ആറു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തറുത്ത് കൊന്നു

0

ഡല്‍ഹി: അവിഹിതബന്ധം അച്ഛനോട് പറയാതിരിക്കാന്‍ കാമുകനും അമ്മയും ചേര്‍ന്ന് ആറു വയസുകാരിയെ കഴുത്തറുത്ത് കൊന്നു. ഡല്‍ഹി ഗാന്ധിയാപുരിയില്‍ ബുധനാഴ്ച അരങ്ങേറിയ ക്രൂരതയില്‍ 29 കാരിയായ അമ്മയും 23 കാരനായ കാമുകന്‍ സുധീറിനെയും പോലീസ് അറസ്റ്റ് ചെയ്തു. അച്ഛന്‍ വീട്ടിലില്ലാത്തപ്പോള്‍ അമ്മയെയും കാമുകനെയും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കുട്ടി കാണുകയായിരുന്നു. ഇതു അച്ഛനോട് പറയുമെന്ന് കുട്ടി പറഞ്ഞതോടെയാണ് ഇരുവരും ചേര്‍ന്ന് കൊല ചെയ്തതത്. കാമുകനാണ് കഴുത്തറുത്തത്. അമ്മയാണ് ഇരുകൈകളും പിടിച്ചു വച്ചതെന്ന് പോലീസ് പറയുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here