കൊല്ലം: നെടുമണ്‍കാവ് ഇളവൂരില്‍ കാണാതായ ആറു വയസുകാരിക്കുവേണ്ടിയുള്ള അന്വേഷണം മണിക്കൂറുകള്‍ പിന്നിടുന്നു.

വ്യാഴാഴ്്ച രാവിലെ പത്തേകാലോടെയാണ് ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതികളുടെ മകള്‍ ദേവനന്ദയെ വീടിനു മുന്നില്‍ നിന്ന്് കാണാതായത്. വീടിനു പിന്നിലിരുന്നു തുണ അലക്കുകയായിരുന്ന അമ്മ കുഞ്ഞിന്റെ അനക്കമൊന്നും കേള്‍ക്കാതെ മുന്നിലേക്കു വന്നു നോക്കിയെങ്കിലും കണ്ടിരുന്നില്ല. വാതില്‍ തുറന്നു കിടന്നിരുന്നു. വീടു മുഴവല്‍ പരിശോധിച്ചിട്ടും കണ്ടെത്താനകാതിരുന്നതോടെ ധന്യ ബളഹം വച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു.

പോലീസും നാട്ടുകാരും പരിസരങ്ങളെല്ലാം പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. കുട്ടി പുഴയില്‍ വീണതാകാമെന്ന സംശയത്തില്‍ അഗ്നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും മണിക്കൂറുകളായി പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പോലീസ് നായ വള്ളകടവുവരെ പോയി തിരിച്ചുവന്നു.

അതിനിടെ, കുട്ടിയെ കിട്ടിയതായി വ്യാഴാഴ്ച ഉച്ചമുതല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. വൈകുന്നേരം അഞ്ചുവരെയും കുട്ടിയെ കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here