സംസ്ഥാനത്ത് ആറു പേര്‍ക്കു കൂടി കൊറോണ, സ്ഥിരീകരിച്ചത് ഇറ്റലിയില്‍ നിന്നെത്തിയവരുടെ ബന്ധുക്കള്‍ക്ക്

0
1

തിരുവനന്തപുരം: സംസ്ഥാനത്ത ആറു പേര്‍ക്കു കൂടി കോവിഡ് 19 (കൊറോണ വൈറസ്) ബാധ സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയവരുടെ മാതാപിതാക്കള്‍ക്കും ഇവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ രണ്ടു പേര്‍ക്കും ഇവര്‍ സന്ദര്‍ശനം നടത്തിയ വടശേരിക്കരയിലെ വീട്ടിലെ രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇവരില്‍ നാലു പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടു പേര്‍ പത്തനംതിട്ട ആശുപത്രിയിലും ഐസൊലേഷന്‍ വാര്‍ഡുകളിലാണ്. സംസ്ഥാനത്ത് നിലവില്‍ 12 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 967 പേര്‍ വീടുകളിലും 147 പേര്‍ ആശുപത്രികളിലുമായി സംസ്ഥാനത്ത് ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here