ആറു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു, 21 പേര്‍ രോഗമുക്തര്‍

0
14

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു ആറു പേര്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ആറു കേസുകളും കണ്ണൂരിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ന് 21 പേരുടെ ഫലം നെഗറ്റീവായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 408 ആയി. 114 പേരാണ് ചികിത്സയിലുള്ളത്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 46,323 ആയി കുറഞ്ഞു. വാര്‍ത്താ സമ്മേളനങ്ങളെ പ്രവര്‍ത്തനത്തിന്റെ പൊങ്ങച്ചം പറയാന്‍ ഉപയോഗിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളമാണ് കോവിഡ് പശ്ചാത്തലത്തില്‍ പകര്‍ച്ച വ്യാധി നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here