കൊച്ചി: കള്ളപ്പണക്കേസില്‍ എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. തനിക്ക് എതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും തെളിവില്ലാതെയാണ് ഇ.ഡി അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ കോടതിയിൽ. കള്ളപ്പണ ഇടപാടിൽ തനിക്ക് പങ്കുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദം വസ്തുത വിരുദ്ധം ആണെന്ന് ശിവശങ്കറിന്റെ ഹർജിയിൽ പറയുന്നു.
ശിവശങ്കറിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തെളിവുകളില്ലാതെയാണ് തന്നെ കേസിൽ പ്രതി ചേർത്തിരിക്കുന്നത്. സ്വർണക്കടത്തിൽ തന്റെ പങ്കിനെ കുറിച്ച് കേന്ദ്ര ഏജൻസികൾക്ക് വിരുദ്ധ അഭിപ്രായങ്ങൾ ആണുള്ളത് എന്നും ഹർജിയിൽ പറയുന്നു. ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.