കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ക്ക് ഡോളര്‍ കടത്ത് കേസിലും ജാമ്യം. ശിവശങ്കര്‍ക്കെതിരെയുള്ള മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചതോടെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങാനായേക്കും. കൊച്ചി സാമ്പത്തിക കുറ്റവിചാരണക്കോടതിയാണ് ശിവശങ്കര്‍ക്ക് ജാമ്യം അനുവദിച്ചത്.
മറ്റു കേസുകളിൽ മുൻപ് കോടതി എം ശിവശങ്കര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. കോടതിയിൽ ശിവശങ്കറുടെ ജാമ്യഹര്‍ജിയെ കസ്റ്റംസ് ശക്തമായി എതിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ച കഴിഞ്ഞ് ശിവശങ്കറുടെ ജയിൽമോചനം ഉണ്ടായേക്കം.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സ്വര്‍ണക്കടത്തിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ ഹൈക്കാടതിയും ജാമ്യം അനുവദിച്ചിരുന്നു. ഡോളര്‍ക്കടത്ത് കേസ് മാത്രമാണ് ജയില്‍മോചിതനാകാന്‍ ശിവശങ്കറിനുമുന്നിലുണ്ടായിരുന്ന ഏക കടമ്പ.