ഹൈക്കോടതിക്കും ജഡ്ജിമാര്‍ക്കും ഇനി ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് സുരക്ഷ ഒരുക്കും

കൊച്ചി | ഹൈക്കോടതിയുടെയും ജഡ്ജിമാരുടെയും സുരക്ഷാ ചുമതല പൂര്‍ണമായും സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനു (എസ് ഐ എസ് എഫ്) കൈമാറി. സുരക്ഷ ഒറ്റകുടക്കീഴില്‍ കൊണ്ടുവരണമെന്നുള്ള ഡി ജി പിയുടെ ശിപാര്‍ശ അടിസ്ഥാനപ്പെടുത്തിയാണ് ഉത്തരവ്. ഇതിനായി എസ്.ഐ.എസ്.എഫിന്റെ 195 തസ്തികള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കേരള ഹൈക്കോടതിയിലും ജഡ്ജിമാരുടെ ഔദ്യോഗിക വസതികളിലും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ മറ്റ് സേനാ വിഭാഗങ്ങളെയും വൈകാതെ പിന്‍വലിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here