കൊച്ചി: സില്‍വര്‍ ലൈനിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതില്‍ നിയമതടസങ്ങളില്ലെന്നും പ്രത്യേക വിജ്ഞാപനം ആവശ്യമില്ലെന്നും റെയില്‍വേ ഹൈക്കോടതിയെ അറിയിച്ചു. ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടികള്‍ ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലെ അന്തിമ വാദത്തിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ വാദങ്ങളെ റെയില്‍വേ പിന്തുണച്ചത്. സില്‍വര്‍ലൈന്‍ ഒരു പ്രത്യേക റെയില്‍വേ പദ്ധതിയല്ല. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതി സ്ഥലമേറ്റെടുക്കലിന് ആവശ്യമില്ല. 2013-ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും റെയില്‍വേ വ്യക്തമാക്കി.

അതേസമയം, സര്‍ക്കാരിന്റെയും റെയില്‍വേയുടെയും വാദങ്ങളെ ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തു. സില്‍വര്‍ലൈന്‍ പദ്ധതിക്ക് സര്‍ക്കാരിന്റെയോ റെയില്‍വേയുടെയോ കൃത്യമായ അനുമതി ഇല്ലെന്ന് അവര്‍ കോടതിയെ അറിയിച്ചു. നിയമവിരുദ്ധമായി 955 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും ഇത് ജനജീവിതത്തെ തകിടം മറിക്കുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അന്തിമവാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധിപറയാനായി കേസ് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here