ആളുകള്‍ ഇടിച്ചു കയറിയതോടെ സിഗ്നല്‍ മെസ്സേജിങ് ആപ്ലിക്കേഷന്റെ സേവനം അന്താരാഷ്ട്ര തലത്തില്‍ തടസ്സപ്പെട്ടു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകിട്ട് എട്ടര മുതലാണ് സിഗ്നലില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത്. ദശലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കള്‍ വന്നതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് സിഗ്നല്‍ സിഇഒ അരുണ ഹര്‍ദര്‍ വ്യക്തമാക്കി.
സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടു എന്നും വേഗത്തില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങളിലാണ് എന്നും സിഗ്നല്‍ ട്വിറ്ററില്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ സര്‍വീസിലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. സ്വകാര്യതയ്ക്കാണ് തങ്ങളുടെ പ്രധാന മുന്‍ഗണന. ശേഷി വര്‍ധിപ്പിക്കുക എന്നത് രണ്ടാമത്തേതു മാത്രമാണ്- കമ്പനി വ്യക്തമാക്കി.
സ്വകാര്യതാ നയത്തില്‍ മാറ്റം വരുത്തുമെന്ന വാട്സ് ആപ്പിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സിഗ്നലിന്റെ ഡൗണ്‍ലോഡിങ് അന്താരാഷ്ട്ര തലത്തില്‍ വര്‍ധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് സ്വകാര്യതാ നയം ഉടന്‍ നടപ്പാക്കില്ലെന്ന് കഴിഞ്ഞ ദിവസം വാട്സ് ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.