പട്‌ന: ബി ജെ പി വണ്‍വേ ട്രാഫിക്കിന് സമാനമാണെന്നും പാര്‍ട്ടി വിടുന്നവര്‍ക്ക് സമാധാനത്തോടെ ജീവിക്കാനാകില്ലെന്നും ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. ഒരിക്കല്‍ ബി ജെ പിയില്‍ ചേര്‍ന്നാല്‍ ആ വ്യക്തിക്ക് പാര്‍ട്ടി വിടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ നിന്നുളള രാജ്യസഭ ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ സ്ഥാനാര്‍ത്ഥിയാണ് സുശീല്‍കുമാര്‍ മോദി.

‘ഞങ്ങളുടെ പാര്‍ട്ടി ബി ജെ പി വണ്‍വേ ട്രാഫിക്ക് പോലെയാണ്. നിങ്ങള്‍ക്ക് ഇവിടേക്ക് വരാം. പക്ഷെ ഇവിടെ നിന്ന് പോകാനാകില്ല. ബി ജെ പി വിടുന്നവര്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ല. ബിഹാര്‍ സര്‍ക്കാരില്‍ ഭാഗമല്ല. എങ്കിലും തന്റെ ആത്മാവ് നിലവിലെ സര്‍ക്കാരില്‍ വസിക്കുന്നുണ്ട്. പാര്‍ട്ടിയെ ഒരിക്കലും ദുര്‍ബലമാക്കാന്‍ അനുവദിക്കില്ല’ എന്നും സുശീല്‍കുമാര്‍ മോദി മാദ്ധ്യമങ്ങളോട് പറഞ്ഞു.;

എല്‍ ജെ പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന രാം വിലാസ് പസ്വാന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ബിഹാറില്‍ രാജ്യസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വെളളിയാഴ്‌ചയാണ് സുശീല്‍കുമാര്‍ മോദിയുടെ സ്ഥാനാര്‍ത്ഥിത്വം ബി ജെ പി പ്രഖ്യാപിച്ചത്. ഡിസംബര്‍ 14നാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here