ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനെതിരെ കൊലക്കുറ്റം, കുറ്റപത്രം സമര്‍പ്പിച്ചു

0

കണ്ണുര്‍: മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ തളിപ്പറമ്പ് പട്ടുവം അരിയില്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ. തലശേരി കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ജയരാജനും ടി.വി. രാഷേജ് എം.എല്‍.എയ്ക്കുമെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഇതോടെ മുഖ്യപ്രതികള്‍ക്കുളള കൊലപതാക കുറ്റം ഇവര്‍ക്കും ബാധകമായി.

302, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിട്ടുള്ളത്. രണ്ടാഴ്ച മുമ്പാണ് കുറ്റപത്രം സമര്‍പ്പിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here