കാസര്‍കോട്: പാര്‍ട്ടിയില്‍ നിന്നും വിട്ടു നില്ക്കുന്ന ശോഭാ സുരേന്ദ്രനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കേന്ദ്രത്തെ നിലപാടറിയിച്ചു. വ്യക്തമായ കാരണങ്ങളില്ലാതെയാണ് ശോഭാ സുരേന്ദ്രന് പാര്‍ട്ടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് സുരേന്ദ്രന് പറഞ്ഞു.
തദ്ദേശതെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയ്ക്ക് വേണ്ടിപ്പോലും പ്രവര്‍ത്തിക്കാത്തതിന് ന്യായീകരണമില്ല. ചുമതലയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും ശോഭ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെന്നും ഒറ്റക്കെട്ടായി പോകണമെന്നും പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കണമെന്നും പ്രഭാരിമാര്‍ ആവശ്യപ്പെട്ടിട്ടും ചെവികൊണ്ടില്ല സുരേന്ദ്രന് പറഞ്ഞു.
തദ്ദേശതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കു പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിക്കാത്തതില്‍ ആര്.എസ്.എസ് നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. ശോഭാ സുരേന്ദ്രന് അടക്കമുള്ളവര്‍ പ്രവര്‍ത്തനരംഗത്തുനിന്നും മാറിയ സാഹചര്യം പരിശോധിക്കണമെന്ന ആര്.എസ്.എസ് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ വിശദീകരണം.
കെ. സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനായതിനുശേഷം പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്നും യോഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ശോഭ. വ്യക്തിവിരോധം മൂലം കെ.സുരേന്ദ്രന് തന്നെ ഒതുക്കിയെന്ന് ആരോപിച്ച് കേന്ദ്രനേതൃത്വത്തിന് കത്തെഴുതിയ ശോഭ സുരേന്ദ്രന് പ്രശ്നപരിഹാരത്തിന് ഉടന്‍ കേന്ദ്ര ഇടപെല്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
അതിനിടെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങാന്‍ ആര്.എസ്.എസ് പരിവാര്‍ ബൈഠക്കില്‍ തീരുമാന കൈക്കൊണ്ടിരുന്നു. ഇന്നലെ എറണാകുളത്ത് ചേര്‍ന്ന ആര്.എസ്.എസ് പരിവാര്‍ സംഘടനകളുടെ സംയുക്ത യോഗമാണ് ഇത് സംബന്ധിച്ച് ബിജെപി നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയത്. കൂടുതല്‍ ആസൂത്രണ മികവോടെയും ഐക്യത്തോടെയും പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങണം.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ നേട്ടങ്ങളും വീഴ്ചകളും യോഗം ചര്‍ച്ച ചെയ്തു.
സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും മുന്നേറ്റം നടത്താനായതായി യോഗം വിലയിരുത്തി. ബിജെപിക്ക് പ്രാതിനിദ്ധ്യമില്ലാത്ത സ്ഥലങ്ങളില്‍ പോലും വിജയിക്കാനായി തിരഞ്ഞെടുപ്പ് പോര്‍മുഖത്ത് നില്‍ക്കുമ്ബോള്‍ ചില വിവാദങ്ങളുയര്ത്തിക്കൊണ്ടുവന്നത് ശരിയായില്ല. ഇത് തിരഞ്ഞെടുപ്പിനെ ബാധിച്ചു. ഇത്തരം വിവാദങ്ങളുണ്ടാക്കാതിരിക്കാന്‍ പാര്‍ട്ടിയിലുള്ള എല്ലാവരും ശ്രദ്ധിക്കണം. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചതായി ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
രാമജന്മഭൂമിയിലെ ക്ഷേത്ര നിര്‍മ്മാണത്തിനായി സ്വരൂപിക്കുന്ന നിധി വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.യോഗത്തില്‍ ആര്.എസ്.എസ് നേതാക്കളായ ഹരികൃഷ്ണകുമാര്‍, പി.ഗോപാലന്‍കുട്ടി, എം.രാധാകൃഷ്ണന്, എസ്.സേതുമാധവന്, ബിജെപി നേതാക്കളായ കേന്ദ്രമന്ത്രി വി.മുരളീധരന്, ഒ.രാജഗോപാല്‍ എംഎല്‍എ, കെ.സുരേന്ദ്രന്, പി.കെ.കൃഷ്ണദാസ്, ജോര്‍ജ്ജ് കുര്യന്, എം ടി.രമേശ്, പി.സുധീര്‍, എ.എന്‍.രാധാകൃഷ്ണന് തുടങ്ങിയവരും പങ്കെടുത്തു.