കൊച്ചി: യുവനടന്‍ നിവിന്‍ പോളിയുടെ മേക്കപ്പ്മാന്‍ ഷാബു പുല്‍പ്പള്ളി അപകടത്തില്‍ മരിച്ചു. മരത്തില്‍ നിന്നും വീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. നിവിന്‍ പോളിയോടൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഷാബു ഏറെ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ അസിസ്റ്റന്റായി തുടരുകയായിരുന്നു. പ്രശസ്ത മേക്കപ്പ്മാന്‍ ഷാജി പുല്‍പ്പള്ളിയുടെ സഹോദരന്‍ കൂടിയാണ് ഷാബു. ഷാബുവിന്റെ മരണത്തില്‍ നിരവധി താരങ്ങള്‍ അനുശോചനമറിയിച്ചുകൊണ്ട് രംഗത്തെത്തി.പുല്‍പ്പള്ളിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി താരങ്ങള്‍

നിവിന്‍ ഇപ്പോള്‍ കടന്നു പോകുന്ന അവസ്ഥ എന്താണെന്ന് എനിക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘ഷാബു പുല്‍പ്പള്ളിയുടെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ബാംഗ്ലൂര്‍ ഡെയ്സ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചത് ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു.’

‘ഈ അവസ്ഥയെ അതിജീവിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തിയുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഷൂട്ടിംഗ് സമയത്ത് ഞങ്ങളെ സഹായിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവര്‍ നമുക്കൊരു വീടൊരുക്കി കുടുംബമായി മാറുന്നു.’

‘നിവിന്‍ ഇപ്പോള്‍ കടന്നു പോകുന്ന അവസ്ഥ എന്താണെന്ന് എനിക്ക് ചിന്തിക്കാന്‍ പോലുമാകില്ല. ഈ നഷ്ടം നികത്താനാകാത്തതാണ്. നിങ്ങള്‍ക്കും റിന്നയ്ക്കും സ്നേഹവും പ്രാര്‍ത്ഥനയും,’ ദുല്‍ഖര്‍ കുറിച്ചു.

‘ഷാബു ഏട്ടാ. ആ കടം വീട്ടാന്‍ എനിക്കായില്ല . മറന്നതല്ല. ഒരായിരം മാപ്പ് . എന്തിനാ ഏട്ടാ ഇങ്ങനെ പോയേ’-അജു വര്‍ഗീസ് കുറിച്ചു. ഷാബു നീ ഞങ്ങളുടെ ഹൃദയം തകര്‍ത്തു കളഞ്ഞു എന്നാണ് ഗീതു മോഹന്‍ദാസ് കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here