മൂന്നു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ഇന്ത്യക്കാരെ ഷാര്‍ജ ജയിലില്‍ നിന്ന് മോചിപ്പിക്കും

0

തിരുവനന്തപുരം: മൂന്നു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. എന്നാല്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട് ശിക്ഷയനുഭവിക്കുന്നവര്‍ക്ക് ഈ ഇളവ് ബാധകമാക്കില്ലെന്ന് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. മോചിപ്പിക്കപ്പെടുന്നവര്‍ക്ക് ഷാര്‍ജയില്‍ തുടര്‍ന്നും താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച മലയാളികള്‍ക്കായി ഷാര്‍ജയില്‍ ഭവന പദ്ധതി ഉള്‍പ്പെടെയുള്ളവ പരിഗണിക്കാമെന്നും അദ്ദേഹം ഉറപ്പു നല്‍കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here