‘കൃഷി ആദായം’ അത്ര പോര: കിങ്ഖാന്റെ ഒഴിവുകാല വസതി കണ്ടുകെട്ടി

0
3

മുംബൈ: ബിനാമി ഇടപാടുകള്‍ക്കെതിരെ നടപടി ശക്തമാക്കാനുറച്ച് കേന്ദ്രസര്‍ക്കാര്‍. ആദ്യം പിടിവീണത് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും. അലിബാഗില്‍ കൃഷിചെയ്യാനെന്നുപറഞ്ഞ് വാങ്ങിയ ഭൂമിയിലെ ഒഴിവുകാല ആഢംബര വസതി ആദായനികുതിവകുപ്പ് താത്കാലികമായി കണ്ടുകെട്ടി. ബിനാമി ഇടപാടുകള്‍ തടയുന്ന നിയമമനുസരിച്ചാണ് നടപടി.
മഹാരാഷ്ട്രയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അലിബാഗ്.ഇവിടെ ദേജാവു ഫാംസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് 2004ല്‍ ഭൂമി വാങ്ങിയത്. കൃഷിയാവശ്യത്തിന് വാങ്ങുന്നത് എന്നാണ് രേഖകളില്‍ കാണിച്ചത്. ദേജാവുവിന്റെ ഓഹരി പിന്നീട് ഷാരൂഖും ഭാര്യ ഗൗരിഖാനും സ്വന്തമാക്കി. ആഡംബരക്കെട്ടിടം പണിയുകയുംചെയ്തു. 19,960 ചതുരശ്ര അടി സ്ഥലത്താണ് ഷാരൂഖ് ഫാംഹൗസ് പണിതത്. 14.67 കോടി രൂപയാണ് മൂല്യംകാണിച്ചിരിക്കുന്നത്. ഇതുവരെ അവിടെ ആരും കൃഷി ചെയ്തതുമില്ല.
നീന്തല്‍ക്കുളവും കടല്‍ത്തീരവുമെല്ലാമുള്ള ഫാംഹൗസാണിത്. തീരദേശസംരക്ഷണനിയമം ലംഘിച്ചാണ് നിര്‍മ്മാണമെന്ന് ജില്ലാകളക്ടര്‍ റിപ്പോര്‍ട്ടുനല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here