ഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്ന ഷാഹീന്‍ബാഗില്‍ നിന്ന് പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ പുര്‍ണ്ണമായും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. 101 ദിവസമായി ഇവിടെ സമരം നടക്കുകയായിരുന്നു.

ഇന്നു രാവിലെ ഏഴോടെ സ്ഥലത്തെത്തിയ പോലീസ് പ്രതിഷേധക്കാരോട് ഒഴിയാന്‍ ആവശ്യപ്പെടുകയായിരുന്നു. സഹകരിക്കാത്തതിനെ തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആറു സ്ത്രീകളും മൂന്നു പുരുഷന്മാരും അടക്കം ഒമ്പതു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമരപന്തല്‍ പൊളിച്ചു നീക്കി.

LEAVE A REPLY

Please enter your comment!
Please enter your name here