തൃശൂര്‍: കെ.എസ്.യു. സ്ഥാനാര്‍ത്ഥി വിജയിക്കാന്‍ പാടില്ല… പേപ്പര്‍ വോട്ടുകള്‍ വിഴുങ്ങി എസ്.എഫ്്.ഐ. നേതാവ്.

തൃശൂര്‍ ലോകോളജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരും കെ.എസ്.യു പ്രവര്‍ത്തകരും ഇതേചൊല്ലിയുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ എം.എല്‍.എ വരെ വരേണ്ടിവന്നു. എന്നാല്‍, വോട്ടു വിഴുങ്ങിയിട്ടും കെ.എസ്.യു. സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാനായില്ല. കെ.എസ്.യു. കോളജ് തെരഞ്ഞെടുപ്പില്‍ ജയിച്ച ഏക സീറ്റും ജനറല്‍ സെക്രട്ടറി സ്ഥാനമാണ്.

ബിരുദ വിദ്യാര്‍ത്ഥിയായ അപ്പു അജിത്താണ് കെ.എസ്.യു. പാനലില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചത്. വോട്ടെണ്ണലിന്റെ അവസാന നിമിഷത്തില്‍ ചെറിയ മാര്‍ജിനില്‍ കെ.എസ.യു ജയിക്കാന്‍ പോകുന്നുവെന്ന് മനസിലാക്കിയ എസ്.എഫ്.ഐ വോട്ടിംഗ് ഏജന്റുകൂടിയായ വിദ്യാര്‍ത്ഥി പെട്ടെന്ന് നാലു വോട്ടുകള്‍ വായിലേക്കിടുകയായിരുന്നു.

തര്‍ക്കം സംഘര്‍ഷമായതോടെ വി.ടി. ബല്‍റാം എം.എല്‍.എ അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിച്ചു. തൃശൂര്‍ ലോ കോളജില്‍ ആദ്യമായി കെ.എസ്.യു സ്ഥാനാര്‍ത്ഥി ചെയര്‍മാനായത് കഴിഞ്ഞ വര്‍ഷമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here