കുട്ടിയുടെ നില അതീവ ഗുരുരതമായി തുടരുന്നു, 48 മണിക്കൂര്‍ നിര്‍ണായകം

0

തൊടുപുഴ: മാതാവിനൊപ്പം കഴിയുന്ന യുവാവില്‍ നിന്ന് മര്‍ദ്ദനമേറ്റ കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ തുടരുന്ന കുട്ടിയുടെ തലച്ചോറിനും ശ്വാസകോശത്തിനും ഗുരുതര പരുക്കുണ്ട്. കണ്ണുകള്‍ പുറത്തേക്കു തള്ളിയ നിലയിലാണ്. ആന്തരികരക്തസ്രാവം നിയന്ത്രിക്കാന്‍ ശ്രമം തുടരുകയാണ്. അതിനാല്‍ തന്നെ അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.

ഇന്നലെയാണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. കട്ടിലില്‍ നിന്നും വീണു തലയ്ക്കു പരുക്കേറ്റുവെന്നായിരുന്നു അമ്മയും യുവാവും ആദ്യം വ്യക്തമാക്കിയത്. പിന്നീട് ഇളയ കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

പിന്നാലൊണ് ജുവനൈല്‍ ജസ്റ്റിസ് വകുപ്പു പ്രകാരം കേസ് എടുക്കാന്‍ തൊടുപുഴ പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here